Dak Karmayogi | ഡാക് കർമയോഗി
"DAK KARMAYOGI", an in-house training web portal developed by the Department.
🍁 Dak Karmayogi Portal Link 🍁
🔗 www.dakkarmayogi.gov.in
🍁 The "DAK KARMAYOGI" web-portal will facilitate training of GDS and Departmental employees in online as well as Onsite mode (blended learning at PTCs / RTCs /WCTCs/DCTCs). The portal is to be launched June 2022.
🍁 User Registration/Sign Up
and Sign In Guide as above
കുറിച്ച് ദിവസങ്ങളിൽ എല്ലാരും കേൾക്കുന്ന ഒരു സംഗതി. എന്താണ് എന്നല്ലേ??!!
കഴിഞ്ഞ സെപ്റ്റംബറിൽ കേന്ദ്രസർക്കാർ രൂപം നൽകിയ ഒരു പദ്ധതിയാണ് Mission Karmayogi. നമ്മുക്ക് എല്ലാവർക്കും അറിയാം ഒരു സർക്കാർ ഉദ്യോഗസ്ഥർ സർവീസിൽ പ്രവേശിച്ചു കഴിയുമ്പോൾ അദ്ദേഹത്തിന് ചെറിയൊരു ട്രെയിനിങ് ലഭിക്കും. നിയമങ്ങൾ, അനുദിനം ചെയ്യണ്ട കാര്യങ്ങൾ എന്നിവയെ പറ്റി. പക്ഷെ ഒന്നോ രണ്ടോ വർഷത്തിന് ശേഷം ഇതൊക്കെ ഇല്ലാത്താവുകയും മിക്കവാറും ആ വ്യക്തിയുടെ സർവീസ് കാലയളവിൽ യാതൊരു ട്രെയിനിങ് ലഭിക്കാതെ പോകുകയും ചെയുന്നു. ഒരു സർക്കാർ സ്ഥാപനത്തിൽ വരുമ്പോൾ ജനങ്ങൾ പ്രതീക്ഷിക്കുന്ന വേഗതയും, കൃത്യതയും ഇതിൽ നിന്നും ഉണ്ടാകാതെ വരികയും ചെയുന്നു. ഇത്തരം വ്യക്തികൾ ഉള്ള ഓഫീസിന്റെ പ്രവർത്തനം മോശമായി തീരുകയും ചെയുന്നു.
ഡിജിറ്റൽ സംവിധാനങ്ങളിൽ വൻ മാറ്റങ്ങൾ ഉണ്ടായ കഴിഞ്ഞ 10 - 15 വർഷങ്ങളിൽ മിടുക്കരായ ജീവനക്കാർ പോലും പിന്നോട്ട് പോയതിന്റെ കാരണം അതിനനുസരിച്ച് ട്രെയിനിങ് കിട്ടാതെ പോയത് മൂലമാണ്. ഇത്തരം കാര്യങ്ങൾ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ ആരംഭിച്ച പദ്ധതിയാണ് Mission Karmayogi. സർക്കാർ സേവനങ്ങൾ മികച്ച രീതിയിൽ ജനങ്ങളിലേക്ക് എത്തിക്കാൻ ഈ നടപടി അത്യാവശ്യം ആണ്. സർക്കാർ സേവത്തിന്റെ ഗുണമേന്മ വർധിപ്പിക്കാൻ ഇതു ഉപകരിക്കും.
സർക്കാർ തലത്തിൽ തന്നെ എകീകൃതമായി ട്രെയിനിങ് സംഘടിപ്പിക്കുക എന്നതാന് ഉദ്ദേശിക്കുന്നത്. എല്ലാ ഉദ്ദ്യോഗസ്ഥരും ഇതിൽ ഭാഗമാകും. തങ്ങളുടെ ജോലിക്ക് അനുസരിച്ച് ഉള്ള കോഴ്സുകൾ കൃത്യമായ ഇടവേളകളിൽ ഇവർ പാസ്സ് ആകേണ്ടതുണ്ട്.
ഈയൊരു പദ്ധതിയുടെ ഭാഗമായി തപാൽ വകുപ്പ് ആരംഭിച്ച പോർട്ടൽ ആണ് ഡാക് കർമയോഗി. തപാൽ വകുപ്പിലെ IPOS മുതൽ GDS വരെയുള്ള ഉദ്യോഗസ്ഥർ തങ്ങളുടെ പദവിക്ക് അനുസരിച്ച് ഉള്ള കോഴ്‌സിൽ ചേരുകയും. പുതിയ അറിവുകൾ നേടുയെടുക്കുകയും ചെയ്യണം.
ആദ്യ ഘട്ടം എന്ന നിലയിൽ ഡിവിഷൻ തലത്തിൽ ഉള്ള കുറിച്ച് ഉദ്യോഗസ്ഥർ ഡാക് കർമയോഗി പ്ലാറ്ഫോമിൽ കോഴ്സിൽ ചേരുകയും ചെയ്തിരുന്നു. അടുത്ത ഘട്ടം എന്ന നിലയിൽ ആണ് മുഴുവൻ ജീവനക്കാരിലേക്ക് ഇതിലേക്ക് റെജിസ്ട്രർ ചെയ്യാൻ ആവശ്യപ്പെട്ടത്. ഉടനെ തന്നെ ബഹു. ടെലികോം മന്ത്രി ഉദ്ഘാടനം ചെയ്യുന്നതോടെ സൈറ്റിൽ ലോഗിൻ ചെയ്യാനും കോഴ്സ് തിരഞ്ഞെടുക്കാനും കഴിയും.
More Info :
🌟 https://t.me/PostalKerala/4945
🌟 https://t.me/PostalKerala/4638
🌟 https://t.me/PostalKerala/4124
🌟 https://t.me/PostalKerala/5012
പോസ്റ്റ് ഓഫീസ് സംബന്ധിച്ച എല്ലാ വിവരങ്ങളും മുൻപേ ഇവിടെ കൃത്യമായി അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്. ഇതൊന്നും അറിയാതെ പോകുന്നവരെ ഈ ചാനലിന്റെ ഭാഗമാക്കാൻ ഈ ചാനൽ ലിങ്ക് ഷെയർ ചെയ്യാൻ മറക്കല്ലേ!👇
♦️ https://t.me/PostalKerala ♦️
▬▬▬▬▬▬▬▬▬▬▬▬▬▬▬▬
0 Comments