🥇സോവറിൻ ഗോൾഡ് ബോണ്ടിൽ നിക്ഷേപിക്കാം പോസ്റ്റ് ഓഫീസിലൂടെ ✨
🗓 19.06.2023 മുതൽ 23.06.2023 വരെ ഗ്രാമിന് 5926 രൂപ
🗯 സ്വർണത്തിൽ നിക്ഷേപിക്കുവാൻ ആഗ്രഹിക്കുന്നവർക്ക് സുവർണാവസരമാണ് റിസർവ് ബാങ്ക് നൽകുന്ന സോവറിൻ ഗോൾഡ് ബോണ്ട്.
🗯 23.06.2023 വരെ നിലവിലുള്ള സീരീസിൽ ഗ്രാമിന് 5926 രൂപ നിരക്കിൽ നിക്ഷേപിക്കാവുന്നതാണ്. ഇതിനുള്ള ഒരു അനായാസ മാർഗം തൊട്ടടുത്തുള്ള സബ് പോസ്റ്റോഫീസിൽ ചെന്ന് ആവശ്യമായ അപേക്ഷ ഫോറം പൂരിപ്പിച്ച് തിരിച്ചറിയൽ രേഖയും പണവും നൽകിയാൽ സ്വർണ ബോണ്ടിൽ നിക്ഷേപിക്കാം.
🗯 നിക്ഷേപിക്കുന്ന തുകയുടെ 2.5 ശതമാനം പലിശ നിക്ഷേപകന്റെ ബാങ്ക് അക്കൗണ്ടിൽ ലഭിക്കും.
🗯 ഏറ്റവും കുറഞ്ഞത് ഒരു ഗ്രാമും കൂടിയത് നാല് കിലോഗ്രാമും സ്വർണത്തിന് തുല്യമായ നിക്ഷേപം ചെയ്യാനാകും.
🗯 8 വർഷമാണ് നിക്ഷേപ കാലാവധി. കൂടാതെ 5, 6, 7 വർഷങ്ങളിൽ നിക്ഷേപം അവസാനിപ്പിക്കുവാൻ അവസരമുണ്ട്.
🗯 നിക്ഷേപം അവസാനിപ്പിക്കുന്ന ദിവസത്തിന് തൊട്ടു മുൻപുള്ള 3 ദിവസത്തെ 999 പരിശുദ്ധ സ്വർണത്തിന്റെ ശരാശരി വിലയാണ് നിക്ഷേപകന് ലഭിക്കുക.
🗯 അതായത്, 8 വർഷം കഴിഞ്ഞുള്ള സ്വർണ വിലയും അതുകൂടാതെ 2.5 ശതമാനം പലിശയും ലഭിക്കും.
🗯 കൂടാതെ, സ്വർണം സൂക്ഷിക്കുന്നതിന്റെ അപകട സാധ്യതയുമില്ല. വായ്പയ്ക്ക് ഈടായും ഗോൾഡ് ബോണ്ടുകൾ നൽകാനാകും.
🗯 8 വർഷം നിക്ഷേപ കാലാവധി പൂർത്തിയാക്കുന്ന ബോണ്ടുകളിൽ ക്യാപിറ്റൽ ഗെയിൻ ടാക്സ് ഈടാക്കില്ല എന്ന പ്രത്യേകതയുമുണ്ട്
✅ നിലവിലുള്ള സീരീസ് (2023-24 Series ) : 19.06.2023 മുതൽ 23.06.2023 വരെ
✅ അടുത്ത സീരീസ് (2023-24 Series II) : 11.09.2023 മുതൽ 15.09.2023 വരെ
📣 കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള പോസ്റ്റ് ഓഫീസുമായി ബന്ധപ്പെടുക.
❚█════ @PostalKerala ════█❚
🗯 Frequently asked questions:
https://t.me/PostalKerala/2266
https://t.me/PostalKerala/6251
0 Comments