DARPAN Android App :: Mobile Settings :: Key Notes :: Part 2
ഇന്ന് BPMs ആയി സംസാരിച്ചപ്പോൾ കിട്ടിയ കുറച്ചു വിവരങ്ങൾ!
✅ ഫോണിന് LOCK ഇട്ടിട്ടുണ്ടല്ലോ, കൂടെ കൂടെ ഈ പാസ്‌വേഡ് അടിക്കുന്നതിന് പകരം ഫോണിൽ ഫിംഗർ പ്രിന്റ് scanner ഉണ്ട്. BPM ന്റെ ഫിംഗർ പ്രിന്റ് ഫോണിൽ add ചെയ്യുക. അപ്പൊ ഫോൺ പെട്ടെന്ന് unlock ചെയ്യാം.
✅ Screen പെട്ടന്ന് ഓഫ് ആയി പോകുന്നത് ഒഴിവാക്കാൻ, ഫോണിൽ Settings Display Screen Time Out എന്നതിൽ സമയം കൂട്ടി ഇടുക; 5 മിനുട്ട്, 10 മിനുട്ട് ഒക്കെ...
✅ App ഫോണിൽ ക്ലോസ് ആയി പോകുന്നത് കൊണ്ടാണ് Virtual Bag data receive ആകാൻ താമസം വരുന്നത് എന്നു കേട്ടു(അറിയില്ല, App ഓപ്പൺ ആയി ഇരുന്നാൽ പെട്ടന്ന് കിട്ടും എന്നൊക്കെ) അപ്പോൾ അതിനായി ആപ്പ് ലോഗിൻ ചെയ്ത ശേഷം ഫോണിൽ താഴെ ഇടതു സൈഡ്ലെ ബട്ടൺ ക്ലിക്ക് ചെയ്യുമ്പോൾ Recent Apps സ്ക്രീൻ വരും. അതിൽ DARPAN APP ന്റെ ലോഗോയിൽ ക്ലിക്ക് ചെയ്തു കഴിയുമ്പോൾ Lock App എന്നൊരു ഓപ്ഷൻ ഉണ്ട്, അതിൽ ക്ലിക്ക് ചെയ്താൽ App ക്ലോസ് ആകാതെ ഇരിക്കും. Network Connected ആയിരിക്കും
✅ തൊട്ട് താഴെ Pin ഓപ്ഷൻ ഉണ്ട്, അതിൽ ക്ലിക്ക് ചെയ്താൽ ദർപൻ ആപ്പ് മാത്രം കാണാവുന്ന വിധത്തിൽ ആകും. വേറെ apps കാണുവാൻ സാധിക്കില്ല.
✜✜✜✜✜✜✜✜✜✜✜✜✜
⧮ Join @PostalKerala ⧮
✜✜✜✜✜✜✜✜✜✜✜✜✜
0 Comments