Darpan | Daily Work Flow | Part 1

 :: Darpan Android :: Daily Work Flow::  Key Notes



➖➖➖➖➖➖➖➖➖➖➖➖


🔘 Bag Open ചെയ്യുമ്പോൾ Virtual Data വന്നിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും ഓരോ Article ഉം Scan ചെയ്യുകയോ type ചെയ്യുകയോ വേണം. Virtual Data വന്നിട്ടുണ്ടെങ്കിൽ SO ഇൽ നിന്നും അയച്ച Articles താഴെ കാണാം. Scan ചെയ്യുന്നതിന് അനുസരിച്ച് Red കളർ tick mark ഓരോ Article ന് നേരെ വരും. ഇതേ സ്ക്രീനിൽ Product ID എന്നുള്ളിടത്ത് Receive ആയ Stamp ID സെലക്ട് ചെയ്യണം(ഇത് BO Slip ഇൽ നിന്നും കിട്ടും), receive ആയ എണ്ണം type ചെയ്യണം, Add ക്ലിക്ക് ചെയ്യണം. Amount Received എന്നുള്ളിടത് SO ഇൽ നിന്നും ലഭിച്ച cash അടിച്ച് കൊടുക്കണം. അവസാനം Save ക്ലിക്ക് ചെയ്യുക.


🔘 ഏത് Articles (RL,SPEED,PARCEL,EMO) ബുക്ക് ചെയ്യുമ്പോഴും Sender ന്റെ Mobile നമ്പർ നിർബന്ധമായും enter ചെയ്യണം.


🔘 Emo ബുക്ക് ചെയ്യുമ്പോൾ ഏതെങ്കിലും ഒരു Message നിർബന്ധമായും സെലക്ട് ചെയ്യണം


🔘 Bag Close Booked, Redirected, Returned Articles താഴെ കാണാം. എങ്കിലും ഇത് ഓരോന്നായി മുകളിൽ Scan ചെയ്യുകയോ Type ചെയ്യുകയോ വേണം.


🔘 CBS Transaction ID എഴുതാൻ വിട്ടു പോയാലും Transaction Report നോക്കിയാൽ കാണാം. (Including Ref number of new accounts)


🔘 SO ഇൽ നിന്ന് Cash Bag ഇൽ Cash ലഭിക്കുന്നതിന് BPM ഫോണിൽ ഒന്നും ചെയ്യേണ്ടതില്ല. സബ് ഓഫീസിൽ മുമ്പ് ചെയ്തിരുന്ന രീതി തന്നെയാണ് പിന്തുടരേണ്ടത്.


🔘 Server issue കാരണം CBS/PLI ട്രാൻസാക്ഷൻ complete ആയില്ലെങ്കിൽ ;


 CBS ഇൽ Transaction Status ഓപ്ഷൻ എടുത്ത് Transaction Type സെലക്ട് ചെയ്ത് Fetch ചെയ്ത് Update കൊടുക്കുക. ഒന്നുകിൽ Transaction Failed എന്നോ അല്ലെങ്കിൽ Transaction Posted Successfully എന്നോ message വരും. Failed ആണെങ്കിൽ ഒന്ന് കൂടെ ആ Transaction ചെയ്യുക. Success ആണെങ്കിൽ Daily Transaction Report ഇൽ നിന്നും Transaction ID കണ്ടെത്തി voucher ഇൽ എഴുതുക.


🔘 PLI/RPLI ആണെങ്കിൽ Transaction Update എന്ന ഓപ്ഷനിൽ Transaction Type സെലക്ട് ചെയ്ത് Fetch കൊടുക്കുക. താഴെ Fetch Status ക്ലിക്ക് ചെയ്യുക. Success ആണെങ്കിൽ Receipt number കാണാം. Failure ആണെങ്കിൽ ഒന്നു കൂടെ ചെയ്യുക. Premium Collection ഓപ്ഷനിൽ Print Duplicate ഓപ്ഷൻ സെലക്ട് ചെയ്ത് Policy number അടിച്ചാലും Receipt number കാണാൻ പറ്റും.


🔘 Day End ന് മുമ്പ് Utilities ടാബിൽ IPPB ഓപ്ഷൻ എടുത്ത് ഇന്നത്തെ Total IPPB Deposit Amount (IPPB, DLC, CELC etc) 20 Total IPPB Withdrawal Amount (IPPB, AEPS etc) ഉം type ചെയ്യുക. IPPE ട്രാൻസാക്ഷൻ ഇല്ലാത്ത ദിവസം ആണെങ്കിൽ O type ചെയ്യുക. (ഇത് നിർബന്ധമാണ്)


🔘 Data Entry എന്ന ഓപ്ഷൻ CSC, Postage Due collected, UCR എന്നിവയൊക്കെ enter ചെയ്യാൻ ആണ്.


🔘 Day End ചെയ്യുന്നതിന് മുമ്പ് Wallet Balance ഉം കയ്യിലുള്ള Cash ഉം തുല്യമാണെന്ന് ഉറപ്പാക്കുക. SO ഇലേക്ക് അയക്കുന്ന ക്യാഷ് Day End ന് ശേഷം Generate BODA ഓപ്ഷനിൽ enter ചെയ്യണം.


🔘 PLI/RPLI Default fee seperate w കാണിക്കുന്നില്ല എങ്കിലും Default fee അടക്കമുള്ള Total Amount ആണ് Collect ചെയ്യാനായി കാണിക്കുന്നത്.


🔘 RD Default fee ഇൽ fraction figure ഉണ്ടെങ്കിൽ fraction amount കലക്ട് ചെയ്യാനായി വരുന്നില്ല.


🔘 Phone Settings Screen Timeout → വെക്കാണെങ്കിൽ ഇടക്കിടക്ക് Lock ആവുന്നതും Password അടിക്കുന്നതും ഒഴിവാക്കാം.


⦀⦀❲ ➦ Forwarded Message ❳⦀⦀

╔━━ ɪɴᴅɪᴀ ᴘᴏsᴛ ᴜᴘᴅᴀᴛᴇs ━━╗

❀ https://t.me/PostalKerala ❀

╚◦●◉ ᴛᴇʟᴇɢʀᴀᴍ ᴄʜᴀɴɴᴇʟ ◉●◦╝

Post a Comment

0 Comments