Malayalam | Procedure for selection of candidate based on single examination for the posts of MTS / Postman / Mail Guard

 പോസ്റ്റുമാൻ എം ഡി എസ് റുളിൽ മാറ്റം വരുത്തിയത് അനുസരിച്ച് ഈ പോസ്റ്റുകളിലേക്കുള്ള സെലക്ഷൻ നടത്തുന്ന രീതിയിൽ മാറ്റം വരുത്തിയിട്ടുണ്ട്. 



➖➖➖➖➖➖➖➖➖➖➖

✨ 🎪 @PostalKerala 🎪 ✨


🗯 Option for Post: പോസ്റ്റ്മാൻ, മെയിൽ ഗാർഡ്, MTS എന്നിവയിൽ ഏത് പോസ്റ്റിലേക്കാണ് അപേക്ഷിച്ചിട്ടുള്ളത് അതിലേക്ക് ഉള്ള മെറിറ്റ്ലിസ്റ്റിൽ മാത്രമേ ആ വ്യക്തിയെ പരിഗണിക്കുകയുള്ളൂ. അതായത് മെയിൽ ഗാർഡിലേക്ക് മാത്രമാണ് അപേക്ഷ നൽകിയിട്ടുള്ളത്എങ്കിൽ അ ലിസ്റ്റിൽ മാത്രമേ നിങ്ങൾ ഉൾപ്പെടുത്തുകയുള്ളൂ. പോസ്റ്റുമാന് ലിസ്റ്റിൽ പരിഗണിക്കുകയില്ല.


🗯 Preference of Division by applicants: സർക്കിളിലെ ഏതൊക്കെ ഡിവിഷനിലേക്കാണ് പരിഗണിക്കേണ്ടത് എന്നത് ആപ്ലിക്കേഷൻ ഒപ്പമുള്ള preference list നൽകുമ്പോൾ സൂചിപ്പിക്കണം. അതിൽ ഉൾപ്പെടുത്താത്ത ഡിവിഷനിലേക്ക് പരിഗണിക്കുകയില്ല.


🗯 Preference by candidates appearing MTS: MTS ലേക്ക് അപേക്ഷിക്കുന്നവർക്ക് ഡിവിഷന് പുറമേ Administrative offices, DAP (PAO), Subordinate office, Civil / Electrical wing എന്നിവയിലേക്ക് കൂടി ഓപ്ഷൻ വെക്കാം.


✨✨ Selection Process ✨✨


✅ Stage-1 : പോസ്റ്റുമാൻ മെയിൽ ഗാർഡ് പരീക്ഷ എഴുതിയ എംടിഎസിൽ നിന്നുള്ളവരുടെ മെറിറ്റ് ലിസ്റ്റ് പ്രസിദ്ധീകരിക്കുക്കും. എത്ര ഒഴിവുണ്ടോ അത്രയും MTS അ ലിസ്റിൽ ഉൾപ്പെടും.


✅ Stage-2 : പ്രമോഷൻ ഓർഡർ പ്രസിദ്ധീകരിക്കുക. ഏഴ് ദിവസത്തിനുള്ളിൽ ജോയിൻ ചെയ്യാത്തവർ പ്രമോഷൻ refuse ചെയ്തതായി കണക്കാക്കും. ലീവിൽ ഉള്ളവർ പ്രത്യേകം ലെറ്റർ നൽകുകയാണെങ്കിൽ കൂടുതൽ സമയം അനുവദിക്കും.


✅ Stage-3 : എംടിഎസിൽ നിന്നും പ്രമോഷൻ ലഭിച്ച ആരെങ്കിലും പ്രമോഷൻ വേണ്ട എന്ന് അറിയിച്ചാൽ ആ പോസ്റ്റിലേക്ക് മെറിറ്റ്ലിസ്റ്റിൽ നിന്നും അടുത്ത MTS നേ സെലക്ട് ചെയ്ത് പ്രമോഷൻ ഓർഡർ നൽകും. പോസ്റ്റ് തീരുന്നത് വരെയോ അർഹരായ എംഡിഎസിന്റെ എണ്ണം തീരുന്നതുവരെ ഈ രീതി തുടരും. തുടർന്ന് ഒഴിവുള്ള പോസ്റ്റുകൾ ജിഡിഎസിനായി അനുവദിക്കും. 


✅ Stage-4 : ഇനിയും PM MG പോസ്റ്റുകൾ മിച്ചം ഉണങ്കിൽ അത് ജി ഡി എസ് നായി അനുവദിക്കും. ആ ഒഴിവുകൾ കാറ്റഗറി അനുസരിച്ച് (SC ST OBC..) തിരിക്കും.


✅ Stage-5 : ആ പോസ്റ്റുകളിലേക്ക് പ്രമോഷൻ അനുവദിക്കും. സ്റ്റേജ് 2 വിൽ പറഞ്ഞതുപോലെ ഏഴു ദിവസം joining time അനുവദിക്കുകയും നിയമനം നൽകുകയും ചെയ്യും. ഏതെങ്കിലും കാരണവശാൽ പ്രമോഷൻ refuse ചെയ്തതുകൊണ്ട് ഒഴിവ് വന്നാൽ വീണ്ടും മെറിറ്റ്ലിസ്റ്റിൽ നിന്നും അടുത്ത ആൾക്ക് നിയമനം നൽകും. ഈ രീതി ഒഴിവുകൾ പൂർണമായും നികത്തപ്പെടുന്നത് വരെ തുടരും.


✅ Stage-6 : അതേ രീതിയിൽ GDS നിന്ന് എംടിഎസ് പ്രമോഷൻ ലഭിച്ചവർക്ക് നിയമനം നൽകുകയും ഏതെങ്കിലും കാരണവശാൽ refuse ചെയ്താൽ അടുത്ത ആൾക്ക് നിയമനം നൽകി ഒഴിവുകൾ മുഴുവൻ ഫിൽ ചെയ്യും.


▰ ▱ ▰ ▱ ▰ ▱ ▰ ▱ ▰ ▱

༺ 🎪 @PostalKerala 🎪 ༻

Post a Comment

0 Comments