Income Tax Returns ചില സംശയങ്ങളും മറുപടിയും👇🏽

Income Tax Returns ചില സംശയങ്ങളും മറുപടിയും👇🏽


Que 1:-
ആദായനികുതി അടയ്ക്കാനുള്ള ബാധ്യതയില്ല. റിട്ടേണ്‍ ഫയല്‍ ചെയ്യണോ?
സാധാരണയായി വ്യക്തികളുടെ മൊത്ത വരുമാനം താഴെ ചേര്‍ക്കുന്ന തുകയില്‍ കൂടുതലാണെങ്കില്‍ ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്തിരിക്കണം.
(a) 60 വയസ്സില്‍ താഴെയുള്ള വ്യക്തികള്‍ - 2,50,000 രൂപ
(b) 60 വയസ്സിനും 80 വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍ - 3,00,000 രൂപ

(c) 80 വയസ്സില്‍ കൂടുതല്‍ പ്രായമുള്ളവര്‍- 5,00,000 രൂപ

കൂടാതെ ആദായ നികുതി നിയമത്തിന്റെ വകുപ്പ് 139(1)അനുസരിച്ച് ബാധ്യതയുള്ളവരും ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്തിരിക്കണം.

Que 2:-
ബാങ്കില്‍ നിന്ന് വായ്പയെടുത്താല്‍ ടിഡിഎസ് (TDS) വരുമോ?
ഇല്ല. 1949 ലെ ബാങ്കിംഗ് റെഗുലേഷന്‍ നിയമം ബാധകമായിട്ടുള്ള ബാങ്കുകളില്‍ നിന്നും വായ്പ എടുക്കുന്ന പക്ഷം പലിശ കൊടുക്കുമ്പോള്‍ വകുപ്പ് 194 A (ആദായ നികുതി നിയമത്തിലെ) അനുസരിച്ച് ടി.ഡി.എസ് (TDS) ഈടാക്കുവാന്‍ പാടില്ല.

Que 3:-
റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിന് മുമ്പ് AIS (Annual Information Statement) പരിശോധിക്കണോ?
വേണം. റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുമുമ്പ് AIS (Annual Information Statement) പരിശോധിക്കേണ്ടത് അത്യാവശ്യമാണ്
(AIS IT website ലെ Dashboard ൽ ലഭ്യമാണ്.)

Que 4:-
Are you opting for new tax regime U/S115BAC ?എന്ന ചോദ്യത്തിന് എന്താണ് ഉത്തരം നല്‍കുക?
പുതിയ regime അനുസരിച്ചിട്ടുണ്ടെങ്കില്‍ 'yes' എന്നത് കൊടുക്കണം. അല്ലെങ്കില്‍ 'No' എന്നത് കൊടുക്കണം.

📝Drafted By:-
*Muhammed Hashim*
*System Administrator*
*Changanassery Postal Division*
*Kochi Region*
*Kerala Circle*
*📱9495370298*

Post a Comment

0 Comments