🛑 പ്രധാൻ മന്ത്രി ജീവൻ ജ്യോതി ഭീമ യോജന (PMJJB) 🛑
100% പേപ്പർ ലെസ്സ് എൻറോൾമെന്റ് പ്രക്രിയ
ഇനി മുതൽ ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക് അക്കൗണ്ട് വഴി പ്രധാനമന്ത്രി ജീവൻ ജ്യോതി ഭീമ യോജന നൽകാൻ സാധിക്കും.
സ്കീം സവിശേഷതകൾ
1. 18 മുതൽ 50 വയസ്സു വരെ പ്രായമുള്ള ഏതൊരു ഇടപാടുകാ മനും പേപ്പർലെസ്സ് ആയി IPPB മുഖേന (PMJJBY സ്കീമിൽ ചേരാൻ സാധിക്കും.
2. PMJJBY വഴി 2 ലക്ഷം രൂപയുടെ ഗ്രൂപ്പ് ടേം ലൈഫ് ഇൻഷുറൻസ് കവറേജ് (Death by any causes) ആണ് ലഭിക്കുന്നത്.
കവറേജ് കാലാവധി ജൂൺ 1 മുതൽ മെയ് 31 വരെയാണ്. വർഷാവർഷം പുതുക്കേണ്ട സ്കീം ആണിത്.
3. വാർഷിക പ്രീമിയം തുക രൂപ 330 ആണ്. ഓട്ടോ ഡെബിറ്റ് മോഡ് ഉപയോഗിച്ച് വർഷംതോറും ഒറ്റത്തവണ പേയ്മെന്റ് നടത്തിയാണ് ഇൻഷുറൻസ് തുടങ്ങുന്നത്. PNB MetLife മുഖേ നയാണ് IPPB ഈ സേവനം നൽകുന്നത്.
4. വിവിധ കാലയളവിൽ ആദ്യമായി ചേരുന്നവർക്ക് വ്യത്യസ്ത മായ പ്രീമിയം തുക ആയിരിക്കും ഈടാക്കുക.
✅ PREMIUM AMOUNT ✅
June, July, August -- ₹330
Sep., Oct., Nov. -- ₹258
Dec., Jan., Feb. -- ₹172
March, April, May -- ₹86
5. 50 വയസ്സുവരെ ഇടപാടുകാരെ പുതുതായി ചേർക്കാൻ അവ സരമുണ്ട്. എന്നാൽ 55 വയസ്സുവരെ ഓട്ടോഡെബിറ്റ് വഴി സ്കീം തുടരാനും സാധിക്കും.
6. ഗ്രൂപ്പ് ടേം ഇൻഷുറൻസ് ആയതിനാൽ സറണ്ടർ, മെഡിക്കൽ ചെക്കപ്പ്, റീഫണ്ട്, ലോൺ ഇവയൊന്നും ഈ പോളിസിയിൽ ഉണ്ടാകില്ല.
This Life Insurance Scheme is being offered by PNB MetLife India Insurance Co.
0 Comments