പെൻഷൻ സുരക്ഷിതമാക്കാൻ നിക്ഷേപ പദ്ധതി | Senior Citizen Savings Scheme (SCSS)
മുതിർന്ന പൗരന്മാർക്കുള്ള കേന്ദ്ര സർക്കാരിന്റെ നിക്ഷേപ പദ്ധതിയാണ് സീനിയർ സിറ്റിസൺസ് സേവിങ്സ് സ്കീം (എൻസിഎസ്എസ്). 3 മാസം കൂടുമ്പോൾ പലിശ വരുമാനം നൽകുന സ്ഥിരനിക്ഷേപ പദ്ധതിയിൽ 60 വയസ്സ് തികഞ്ഞവർക്കാണു നിക്ഷേപം നടത്താൻ അർഹത. 55 വയസ്സിനു ശേഷം സ്വയം വിരമിച്ചവർക്കും 50 വയസ്സ് പൂർത്തിയാക്കി വിരമിക്കുന്ന സൈനികർക്കും നിക്ഷേപം നടത്താം. പെൻഷൻ ആനുകൂല്യങ്ങൾ നിക്ഷേപിച്ചാൽ ഉയർന്ന പലിശ ലഭിക്കും. മാത്രമല്ല 1.5 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങൾക്ക് നികുതി ഇളവുണ്ട്.
അപേക്ഷിക്കാൻ
🔸എല്ലാ പൊതുമേഖലാ ബാങ്കുകളിലും പോസ്റ്റ് ഓഫിസുകളിലും അക്കൗണ്ട് തുടങ്ങാം. പുതുതായി അക്കൗണ്ട് തുടങ്ങുന്നവർ പ്രായം, തിരിച്ചറിയൽ, മേൽവിലാസം എന്നിവ തെളിയിക്കുന്നതിനുള്ള രേഖകൾ നൽകണം.
🔸ഒരാൾക്ക് ഒന്നിലേറെ അക്കൗണ്ട് ആരംഭിക്കാം. ഭാര്യ ഭർത്താവ് ഉൾപ്പെടുന്നതുമാകാം. അവകാശിയെ നാമനിർദേശം ചെയ്യാനും അവസരമുണ്ട്.
🔸നിക്ഷേപിക്കാവുന്ന പരമാവധി തുക 15 ലക്ഷം രൂപ, കുറഞ്ഞ തുക 1000 രൂപ. 7.4% ആണ് ഇപ്പോഴത്തെ പലിശ നിരക്ക്. ഓരോ 3 മാസം കൂടുമ്പോഴും പലിശ നിരക്കുകൾ പുതുക്കി നിശ്ചയിക്കും.
🔸5 വർഷമാണ് നിക്ഷേപ കാലാവധി. 3 വർഷം കൂടി നിക്ഷേപം നീട്ടിയെടുക്കാം. കാലാവധി എത്തി ഒരു വർഷത്തിനുള്ളിൽ നിക്ഷേപം നീട്ടിയെടുക്കണം. കാലാവധി എത്തും മുൻപു നിക്ഷേപം പിൻവലിച്ചാൽ പിഴ ഈടാക്കും.
- മനോരമ സാമ്പത്തികം
0 Comments