Mahila Samman Saving Certificate: മഹിളാ സമ്മാന്‍ സേവിംഗ് സർട്ടിഫിക്കറ്റ് ഇനി ബാങ്കുകളിലും ലഭ്യമാകും


 

Mahila Samman Saving Certificate: മഹിളാ സമ്മാന്‍ സേവിംഗ് സർട്ടിഫിക്കറ്റ് ഇനി ബാങ്കുകളിലും ലഭ്യമാകും

Mahila Samman Saving Certificate: കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച ഒരു പ്രധാന നിക്ഷേപ പദ്ധതിയാണ് മഹിളാ സമ്മാന്‍ സേവിംഗ് സർട്ടിഫിക്കറ്റ് (Mahila Samman Saving Certificate - MSSC). സ്ത്രീകള്‍ക്ക് മാത്രമായുള്ള ഈ പദ്ധതിയുടെ കാലാവധി 2 വര്‍ഷമാണ്‌.. പദ്ധതി പ്രഖ്യാപിച്ച അവസരത്തില്‍, ഏപ്രില്‍ 1ന് അതായത് പുതിയ സാമ്പത്തിക വര്‍ഷത്തില്‍ പദ്ധതി ആരംഭിക്കുമെന്നും രാജ്യത്തെ എല്ലാ പോസ്റ്റ്‌ ഓഫീസുകള്‍ വഴിയും  സ്ത്രീകള്‍ക്ക് ഈ പദ്ധതിയില്‍ ചേരാന്‍ അവസരം ലഭിക്കും എന്നുമായിരുന്നു പ്രഖ്യാപനം

എന്നാല്‍, ഇപ്പോള്‍ കേന്ദ്ര ധനമന്ത്രാലയം ഈ പദ്ധതി സംബന്ധിക്കുന്ന പുതിയ ഒരു അറിയിപ്പ് പുറത്തു വിട്ടിരിയ്ക്കുകയാണ്. അതായത്, ഇനി മുതല്‍ ബാങ്കുകള്‍ വഴിയും സ്ത്രീകള്‍ക്ക് ഈ പദ്ധതിയില്‍ ചേരാന്‍ അവസരം ലഭിക്കും.   
  
കേന്ദ്ര ധനമന്ത്രാലയം നല്‍കുന്ന അറിയിപ്പ് പ്രകാരം, ഏറ്റവും പുതിയ ചെറുകിട സമ്പാദ്യ പരിപാടിയായ മഹിളാ സമ്മാന്‍ സേവിംഗ് സർട്ടിഫിക്കറ്റ്  അക്കൗണ്ടുകൾ ഇനി 12 പൊതുമേഖലാ ബാങ്കുകളിലും 4 സ്വകാര്യമേഖലാ ബാങ്കുകളിലും തുറക്കാന്‍ സാധിക്കും. മുന്‍പ് ഈ പദ്ധതി പോസ്‌റ്റോഫീസുകളിലൂടെ മാത്രമേ ആരംഭിക്കാന്‍ സാധിച്ചിരുന്നുള്ളൂ. ഈ വര്‍ഷത്തെ കേന്ദ്ര ബജറ്റിലാണ് പദ്ധതി പ്രഖ്യാപിച്ചത്. 
 
കേന്ദ്ര ധനമന്ത്രാലയത്തിന്‍റെ സമീപകാല അറിയിപ്പ് പ്രകാരം, എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലും ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക് ലിമിറ്റഡ്, ഐഡിബിഐ ബാങ്ക് എന്നിവയിലും മഹിളാ സമ്മാൻ സേവിംഗ്‌സ് സർട്ടിഫിക്കറ്റ്, 2023-ന് അപേക്ഷിക്കാം. 

എല്ലാ പൊതുമേഖലാ ബാങ്കുകളിലും ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, എച്ച്‌ഡിഎഫ്‌സി ബാങ്ക് ലിമിറ്റഡ്, ഐഡിബിഐ ബാങ്ക് എന്നിവയിലും മഹിളാ  സമ്മാൻ സേവിംഗ്‌സ് സർട്ടിഫിക്കറ്റ് ആരംഭിക്കുന്നതിന് അനുമതി നൽകുമെന്ന് കേന്ദ്ര സർക്കാർ ഇതിനാൽ വ്യക്തമാക്കുന്നു", ഔദ്യോഗിക ഗസറ്റിൽ ഇപ്രകാരം വിജ്ഞാപനം പ്രസിദ്ധീകരിച്ചിരുന്നു.  


Post a Comment

0 Comments