ഇന്ത്യ പോസ്റ്റ് ഇന്‍റർനെറ്റ് ബാങ്കിംഗ് സൗകര്യം എങ്ങനെ പ്രവർത്തനക്ഷമമാക്കാം

 


🌐 ഇന്ത്യ പോസ്റ്റ് ഇന്‍റർനെറ്റ് ബാങ്കിംഗ് സൗകര്യം എങ്ങനെ പ്രവർത്തനക്ഷമമാക്കാം ✔️

➖➖➖➖➖➖➖➖➖➖


📍 ഇന്ത്യ പോസ്റ്റ് വെബ്സൈറ്റിൽ നിന്ന് പോസ്റ്റ് ഓഫീസ് ഇന്‍റർനെറ്റ് ബാങ്കിംഗ് ഫാറം ഡൗൺലോഡ് ചെയ്യുക.  ഫാറം ഡൗൺലോഡ് ചെയ്യുന്നതിനുള്ള ലിങ്ക് ഇതാണ് - 

🔗https://www.indiapost.gov.in/VAS/Pages/Form.aspx 


😀 പൂരിപ്പിച്ച ഫാറം താങ്കളുടെ അക്കൗണ്ട് നിലവിലുള്ള പോസ്റ്റോഫീസിൽ സമർപ്പിക്കുക.

ഇന്‍റർനെറ്റ് ബാങ്കിംഗ് പ്രവർത്തനക്ഷമമായാൽ താങ്കളുടെ ഫോണിൽ ഒരു എസ്എംഎസ് സന്ദേശം ലഭിക്കും.


😀 എസ്എംഎസ് സന്ദേശം ലഭിച്ചതിനുശേഷമുള്ള അടുത്ത ഘട്ടം 

😀 https://ebanking.indiapost.gov.in ൽ “ന്യൂ യൂസർ ആക്ടിവേഷൻ” ക്ലിക്കുചെയ്യുക എന്നതാണ്.  ഇവിടെ, താങ്കളുടെ കസ്റ്റമർ ഐഡി (പാസ്ബുക്കിന്‍റെ  ആദ്യ പേജിൽ അച്ചടിച്ചിട്ടുള്ള സിഐഎഫ് ഐഡി) നൽകേണ്ടതാണ്.  സേവിംഗ്സ് അക്കൗണ്ട് നമ്പറാണ് അക്കൗണ്ട് ഐഡി.


🔴 പാസ്‌വേർഡ് തുടർച്ചയായി 5 തവണ തെറ്റായി നൽകുക യാണെങ്കിൽ യൂസർ ഐഡി പ്രവർത്തനരഹിതമാക്കപ്പെടുമെന്നതിനാൽ പാസ്‌വേർഡ് വളരെ ശ്രദ്ധാപൂർവ്വം നൽകേണ്ടതുണ്ട്. 


🟢 ലോഗിൻ അവകാശങ്ങൾ വീണ്ടും ലഭിക്കുന്നതിനായി നിങ്ങളുടെ രജിസ്റ്റർ ചെയ്ത ഇ-മെയിൽ ഐഡിയിൽ നിന്ന് dopeBanking@indiapost.gov.in ലേയ്ക്ക് വിശദാംശങ്ങൾ പരാമർശിച്ച് സിഐഎഫ് / യൂസർ ഐഡി സഹിതം ഇ-മെയിൽ അയയ്ക്കണം.


💳 ഈ ഘട്ടങ്ങളെല്ലാം വിജയകരമായി പൂർത്തിയാക്കിയ ശേഷം നിങ്ങളുടെ ഇന്‍റർനെറ്റ് ബാങ്കിംഗ് അക്കൗണ്ട് പ്രവർത്തനക്ഷമമാകുകയും താങ്കളുടെ പോസ്റ്റ് ഓഫീസ് അക്കൗണ്ടിൽ നിന്ന് പണം കൈമാറ്റം നടത്തുകയും ചെയ്യാം.  കൂടാതെ  പോസ്റ്റോഫീസിലേയ്ക്ക് പോകാതെ തന്നെ താങ്കളുടെ പി‌പി‌എഫ് അക്കൗണ്ടിലോ പോസ്റ്റ് ഓഫീസ് റെക്കറിങ് ഡെപ്പോസിറ്റ് (ആർ‌ഡി) അക്കൗണ്ടിലോ പണം നിക്ഷേപിക്കുവാനും.  പുതിയ സ്ഥിര നിക്ഷേപം, ആർ‌ഡി അക്കൗണ്ടുകൾ ആരംഭിക്കുവാനും ടിഡി അക്കൗണ്ടുകൾ അവസാനിപ്പിക്കുവാനും സാധ്യമാണ്.  


🌐 ഇന്ത്യ പോസ്റ്റ് മൊബൈൽ ബാങ്കിംഗ് ആപ്ലിക്കേഷൻ പ്ലേസ്റ്റോറിലും ലഭ്യമാണ്.  താങ്കളുടെ എല്ലാ അക്കൗണ്ടുകളും ഒരേ സിഐഎഫ് ഐഡി-യിലാണെങ്കിൽ ലോഗ്ഇൻ-ൽ തന്നെ താങ്കളുടെ എല്ലാ അക്കൗണ്ടുകളുടെ വിവരങ്ങളും ലഭ്യമാകും.  അല്ലാത്ത പക്ഷം താങ്കളുടെ എല്ലാ അക്കൗണ്ടുകളും ഒരേ സിഐഎഫ് ഐഡി-യിൽ കൊണ്ടുവരുന്നതിനായുള്ള അപേക്ഷ സമർപ്പിക്കേണ്ടതുണ്ട്.


📣 പെൺകുട്ടികൾക്കായുള്ള നിക്ഷേപ പദ്ധതികളെ കുറിച്ച് അറിയുവാനായി 8301044125 എന്ന വാട്ട്സ്അപ്പ് നമ്പറിലേയ്ക്ക് SSA എന്ന് സന്ദേശം അയയ്ക്കുക.


➖➖➖➖➖➖➖➖➖➖

➖➖🫥@PostalKerala🫥➖➖

➖➖➖➖➖➖➖➖➖➖

Post a Comment

0 Comments