DARPAN | VP Delivery & VPMO Booking | Part 4

 💥 VP Delivery & VPMO Booking In DARPAN APP 💥 #UDAA



╔━━ ɪɴᴅɪᴀ ᴘᴏsᴛ ᴜᴘᴅᴀᴛᴇs ━━╗

❀ https://t.me/PostalKerala ❀

╚◦●◉ ᴛᴇʟᴇɢʀᴀᴍ ᴄʜᴀɴɴᴇʟ ◉●◦╝


🌟 VPP/ VPL പോലെയുള്ള ആർട്ടിക്കിൾ ഡെലിവേറി അപ്ഡേറ്റ് സാധാരണ പോലെ തന്നെ രെജിസ്റ്റർ/ Speed എന്നതിൽ എതാണ് എന്നത് അനുസരിച്ച് ചെയ്യുക. ഡെലിവറി ചെയ്താൽ ആ തുക Wallet ൽ തന്നെ വരികയില്ല. അതിന് VPMO ബുക്ക് ചെയ്യണം. എന്നാലേ വാലറ്റ്ൽ വരൂ❕❕


🌟 VP Article ന് VPMO Book ചെയ്യണമെങ്കിൽ Booking മെനുവിൽ EMO Booking കയറി, മെസ്സേജ് എന്നതിൽ VPMO സെലക്ട് ചെയ്യുക. അപ്പോൾ അടുത്ത കോളത്തിൽ Article നമ്പർ ചോദിക്കും, ഡെലിവേറി ചെയ്ത് VP യുടെ നമ്പർ സെലക്ട് ചെയ്യുക, അപ്പോൾ ഓട്ടോമാറ്റിക്കായി VP യുടെ തുക യും കമ്മീഷനും പ്രത്യക്ഷപ്പെടും. താഴെ വലത് സൈഡിൽ ഇവ രണ്ടും കൂടി കൂട്ടിയ തുക, ചുവന്ന ഒരു ബോക്സിൽ കാണാൻ കഴിയും.  


🌟 പഴയ പോലെ സിസ്റ്റം തനിയെ Sender & Addressee വിലാസം കാണാൻ കഴിയില്ല. മാനുവൽ ആയി ടൈപ്പ് ചെയ്ത് ചേർക്കണം. അതുകൊണ്ട് ആർട്ടിക്കിൾ വരുമ്പോൾ തന്നെ, അയച്ച വ്യക്തിയുടെ അഡ്രസ്സും എഴുതി സൂക്ഷിക്കുക. മിക്കവാറും സ്ഥലത്തു VPMO രെജിസ്റ്റർ ഉണ്ട്, അതിൽ ഈ വിവരം കൂടി ചേർത്ത ശേഷം ഡെലിവേറിക്ക് നൽകുക.


🌟 VPMO SENDER അഥവാ BO യിലെ പോസ്റ്മാൻ ഡെലിവറി ചെയ്ത നമ്മുക്ക് പരിചയം ഉള്ള വ്യക്തി, Addressee VP വന്ന സ്ഥലത്തെ വ്യക്തി. പരസ്പരം മാറിപ്പോകാതെ ശ്രദ്ധിക്കുക, അല്ലെങ്കിൽ നാളെ നിങ്ങൾക്ക് തന്ന EMO വരും😌 


🌟 വിവരങ്ങൾ ടൈപ്പ് ചെയ്ത് സബ്മിറ്റ് കൊടുക്കുമ്പോൾ ഒരു മെസേജ് പോപ്പ് ആപ് ചെയ്തു വരും. വിവരങ്ങൾ ഉറപ്പാക്കിയ ശേഷം Book എന്നതിൽ ക്ലിക്ക് ചെയ്യുക.


🌟 തുടർന്ന് വരുന്ന സ്ക്രീനിൽ നിന്ന് VPMO നമ്പർ എഴുതി എടുത്തു സൂക്ഷിക്കുക, Send SMS ക്ലിക്ക് ചെയ്തു മെസ്സേജും അയക്കാം (എന്നൊക്കെ പറയുന്നു, ഒരു കൗതുകത്തിന് BPM ന്റെ നമ്പർ കൊടുത്തു, SMS ഒന്നും വന്നില്ല, വരുമായിരിക്കും)👍


🌚 Fun Fact: VPMO ബുക്ക് ചെയ്തപ്പോൾ കിട്ടിയ നമ്പർ 15 അക്കമേ ഉള്ളു, സാധാരണ EMO 18 അക്കമുള്ള നമ്പർ അല്ലെ? എന്നിട്ട് ഈ നമ്പർ കൊണ്ടുപോയി ഇന്ത്യ പോസ്റ്റ് ട്രാക്കിങ്ങിൽ അടിച്ചാൽ Consignment Number is not valid എന്ന സന്ദേശം😳. 15 ആയാലും 18 ആയാലും നമ്മക് വിഷയമല്ല, പക്ഷേ ബുക്ക് ചെയ്തിട്ട് പിന്നെ കണ്ടില്ല എന്നു പറയാതെ ഇരുന്നാൽ മതി.

Post a Comment

0 Comments